Skip to main content
ജമ്മു

ജമ്മുവില്‍ പാക് സൈന്യം വീണ്ടും വ്യാപക വെടിവെപ്പ് നടത്തി. ജമ്മു, സാംബ ജില്ലകളിലെ 25 ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്കാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പാക് സൈന്യം നടത്തിയ ഏറ്റവും വലിയ വെടി നിര്‍ത്തല്‍ ലംഘനമാണിത്. ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ഇന്ത്യന്‍ സൈന്യം തിരിച്ചു നടത്തിയ ആക്രമണത്തില്‍ പാക് നുഴഞ്ഞുക്കയറ്റക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു.

 

വെള്ളിയാഴ്ച രാത്രിയിലുണ്ടായ  നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കതുവ, സാംബ, ഹിറാ നഗര്‍, ആര്‍.എസ് പുര എന്നിവിടങ്ങളില്‍ ഇരു ഭാഗത്തുനിന്നും ശക്തമായ വെടിവെപ്പുണ്ടായി. അതേസമയം സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നും കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.  

 

കഴിഞ്ഞ മാസം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇത്തരം അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടത്തിയില്ല എന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ഇതിനു ശേഷം നടന്ന മുതിര്‍ന്ന സെനിക ഒഫീസര്‍മാരുടെ യോഗത്തിലും പ്രശ്നം പരിഗണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags