ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കെതിരെ വിമര്‍ശനവുമായി ബീഹാര്‍ മുന്‍ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിക്കുന്നതിനെ എല്‍.കെ അദ്വാനി എതിര്‍ത്ത സാഹചര്യത്തിലാണ് സുശീല്‍ കുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പൊതു ജനങ്ങളുടെ വികാരം തിരിച്ചറിയുന്നതില്‍ അദ്വാനി പരാജയപ്പെട്ടെന്ന് സുശീല്‍ കുമാര്‍ പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് അദ്വാനിയാണ്. എന്നാല്‍ അതുപോലെ നരേന്ദ്രമോഡിയുടെ പേര് പ്രഖ്യാപിക്കാന്‍ അദ്വാനി തയാറാകുന്നില്ലെന്ന് സുശീല്‍ കുമാര്‍ മോഡി ട്വിറ്ററിലൂടെ വ്യക്തമാക്കി.
നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കുന്നതില്‍ എതിര്‍പ്പ് തുടരുന്ന അദ്വാനിയെ അനുനയിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ അദ്വാനിയുടെ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും