Skip to main content
ന്യൂഡല്‍ഹി

ഗ്രാമീണ മേഖലയില്‍ സബ്സീഡി നിരക്കില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വരുന്നു. 2014-15 ആവുമ്പോഴേക്കും പാവപ്പെട്ടവർക്ക് 2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും തികച്ചും സൗജന്യമായി വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനായി 7860 കോടി രൂപ ചെലവിടാന്‍ കേന്ദ്രം തീരുമാനിച്ചു കഴിഞ്ഞു. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഇങ്ങനൊരു പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നാണ് സൂചന.

 

പൂര്‍ണമായും ഗ്രാമീണ മേഖലയെ മുന്നില്‍കണ്ടുകൊണ്ടാണ് ഇത്തരമൊരു പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായി 90 ലക്ഷം ലാബ്‌ലെറ്റുകളും സൗജന്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.  ടാബ്‌ലെറ്റിനൊപ്പം രണ്ടു വര്‍ഷത്തേക്കുള്ള സൗജന്യ ഡേറ്റാകാര്‍ഡ് കണക്ഷനും ലഭിക്കും. പദ്ധതി സംബന്ധിച്ചുള്ള ശുപാര്‍ശ ടെലികമ്മ്യുഷണിക്കേഷന്‍ വകുപ്പ് ടെലികോം കമ്മീഷന് സമര്‍പ്പിച്ചു. കമ്മീഷന്റെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

 

പദ്ധതിയിലേക്കുള്ള ഉപഭോക്താക്കളെ കണ്ടെത്താനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളിലെ സ്ത്രീകളുടെ പേരിലായിരിക്കും മൊബൈല്‍ ഫോണ്‍ അനുവദിക്കുക.