പ്രധാനമന്ത്രി പദത്തിലെത്തുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഗുജാത്തിന്റെ മുഖ്യമന്ത്രിയായിത്തന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിനഗറിലെ സ്കൂളില്‍ അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെ ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് മോഡി ഇങ്ങനെ പറഞ്ഞത്.
2017 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിത്തന്നെ തുടരുമെന്നും ഗുജറാത്തിനെ സേവിക്കുന്നതിനു വേണ്ടിയാണ് ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും ആകണമെന്ന് ആഗ്രഹം വെച്ചുപുലര്‍ത്തുന്നവര്‍ സ്വയം നശിക്കുകയാണ് ചെയ്യുക. എന്തെങ്കിലും ചെയ്യണം എന്നാണ് സ്വപ്നം കാണേണ്ടത്. അല്ലാതെ ആരെങ്കിലും ആയിത്തീരണം എന്നല്ല , മോഡി വിശദീകരിച്ചു.
ഈ വര്‍ഷത്തെ ബിജെപിയുടെ ലോകസഭാ പ്രചാരണ പരിപാടിയുടെ നേതാവാണ് നരേന്ദ്ര മോഡി.