വാഷിങ്ടണ്‍
ഇറാഖില്‍ ആഭ്യന്തരയുദ്ധം മുറുകുമ്പോള്‍ യു.എസ് 275 സൈനികരെ ഇറാഖിലേക്ക് അയച്ചു. ഇറാഖിലെ തങ്ങളുടെ എംബസിക്കും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കാനാണ് സൈന്യത്തെ അയച്ചതെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. സംയുക്ത സൈനിക നീക്കം ഉണ്ടാവില്ലെന്ന് ഇറാനും യു.എസും അറിയിച്ചു.
സുരക്ഷാ ഭീഷണിയുള്ള സമയം വരെ പട്ടാളം ഇറാഖില്‍ തന്നെ തുടരുമെന്ന് ഒബാമ അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തിനായി യു.എസ് കപ്പലുകള്‍ ഇതിനകം തന്നെ ഗള്‍ഫ് മേഖലയില്‍ നങ്കൂരമിട്ടിട്ടുണ്ട്.
ഇറാഖില്‍ നിന്ന് തങ്ങളുടെ സേനയെ പിന്‍വലിക്കുമെന്ന് യു.എന്‍ അറിയിച്ചു.
