അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനിടെ അഞ്ചു വർഷം മുന്‍പ് താലിബാൻ തീവ്രവാദികൾ ബന്ദികളാക്കിയ യു.എസ് സൈനികരിൽ അവസാനത്തെയാളും മോചിതനായി. ഗൊണ്ടനാമൊ ജയിലില്‍ തടവിലായിരുന്ന നാല് അഫ്ഗാന് സ്വദേശികളെ കൈമാറാന്‍ യു.എസ് തയ്യാറായതോടെയാണ് സൈനികന് മോചിതനായത്. സാർജന്റ് ബോവെ ബര്ട്ടലിനെയാണ് ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് യു.എസിന് കൈമാറിയത്.
ഖത്തര്‍ സര്‍ക്കാരിന്റെ മധ്യസ്ഥ നീക്കത്തിനൊടുവിലായിരുന്നു തടവുകാരുടെ കൈമാറ്റത്തിന് യു.എസും അഫ്ഗാന് താലിബാനും ധാരണയിലെത്തിയത്. സൈനികന്റെ ആരോഗ്യ നില പൂര്‍ണ തൃപ്തികരമാണെന്ന് യു.എസ് അറിയിച്ചു. സൈനികന്റെ മോചനത്തിന് പകരമായി ഗൊണ്ടാനോമാചിയില് തടവില്‍ പാര്‍പ്പിച്ചിരുന്ന 4 അഫ്ഗാന് സ്വദേശികളെ യു.എസും വിട്ടയച്ചു.
2009 ജൂണ്‍ 30-നാണ് അഫ്ഗാനിസ്ഥാന് പാക് അതിര്‍ത്തിയില്‍ വച്ച് 28-കാരനായ ബര്‍ട്ടല്‍ താലിബാന്റെ കൈയ്യില്‍ അകപ്പെടുന്നത്. പാക്-അഫ്ഗാൻ അതിർത്തിയിലുള്ള ഗോത്ര പ്രദേശത്താണ് ബോവെയെ പാർപ്പിച്ചിരുന്നത് എന്നാണ് യു.എസിന്റെ നിഗമനം. ഭീകരരുടെ ഹഖാനി ശൃംഖലയ്ക്ക് പേരു കേട്ട സ്ഥലമാണ് ആ ഗോത്ര പ്രദേശം. 2009 ജൂൺ 30-നാണ് അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയിൽ നിന്ന് ബോവെയെ തീവ്രവാദികൾ ബന്ദികളാക്കിയത്. അന്നു മുതൽ ബോവെയെ മോചിപ്പിക്കാൻ യു.എസ് മദ്ധ്യസ്ഥ ചർച്ചകൾ നടത്തി വരികയായിരുന്നു. ഖത്തറില്‍ വച്ചായിരുന്നു തടവുകാരുടെ കൈമാറ്റം നടന്നത്. താലിബാനുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയതിന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഖത്തര്‍ ഭരണാധികാരി ശെയ്ഖ് തമീം ബിന്‍ അഹമ്മദ് അല്‍ത്താനിക്ക് നന്ദി രേഖപ്പെടുത്തി.

