മോസ്കോ
റഷ്യയില്‍ ജെറ്റ് വിമാനം താഴെയിറങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ 50 മരണം. 44 യാത്രക്കാരും ആറു ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് ആദ്യവിവരമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
മോസ്കോയിലെ ഡോമോഡെഡോവോ വിമാനത്താവളത്തില്‍ നിന്ന്‍ കസാനിലേക്ക് പുറപ്പെട്ട വിമാനം കസാനിലെ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ ആയിരുന്നു അപകടം. പ്രാദേശിക സമയം വൈകിട്ട് 7.20-ന് ആയിരുന്നു അപകടം. തലസ്ഥാനമായ മോസ്കോയില്‍ നിന്ന്‍ 720 കിലോമീറ്റര്‍ കിഴക്കായാണ് കസാന്‍. അപകട കാരണം പരിശോധിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ടടാര്‍സ്ഥാന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള രണ്ടാം വട്ട ശ്രമത്തിലായിരുന്നു അപകടം.

