കാന്‍സ് : 66-മതു കാന്‍ ചലച്ചിത്ര മേളക്ക് ഫ്രഞ്ച് നഗരത്തില്‍ തുടക്കമായി. ഹോളിവുഡ് ചലച്ചിത്രം ദ് ഗ്രേറ്റ് ഗാറ്റ്സ്ബി ആയിരുന്നു ഉദ്ഘാടന ചിത്രം. ചിത്രത്തിലെ താരങ്ങളായ ലിയോനാര്‍ഡോ ബോളിവുഡ് തരാം അമിതാഭ് ബച്ചന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനം. ഇന്ത്യന്‍ സിനിമ 100 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷവും ഇതോടൊപ്പം നടന്നു.
വിഖ്യാതമായ പാം ഡി ഓറിന് വേണ്ടി 20 ചിത്രങ്ങളാണ് മേളയില്‍ മത്സരിക്കുന്നത്. ഹോളിവുഡ് സംവിധായകന് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് അധ്യക്ഷനായ ജൂറിയില്‍ ബോളിവുഡ് താരം വിദ്യ ബാലന്‍ അംഗമാണ്. ഹോളിവുഡ് താരം നിക്കോള്‍ കിഡ്മാന്‍, ഡയറക്ടര്‍ ആംഗ് ലീ തുടങ്ങിയവരും ജൂറിയിലുണ്ട്.

