പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം

Tuesday, June 3, 2014 - 10:12am

വിദേശ മലയാളികളുടെ പരാതികള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായി പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു. പോലീസ് ആസ്ഥാനത്തെ 0471-2721547, 0471-2729685, 0471-2724890, 0471-2722768 എന്നീ ഹെല്‍പ് ലൈന്‍ ടെലിഫോണ്‍ നമ്പരുകളില്‍ പ്രവാസികള്‍ക്ക് ഏതു സമയവും ബന്ധപ്പെടാം.

 

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ആസ്ഥാനത്തെ എന്‍.ആര്‍.ഐ സെല്ലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്‍.ആര്‍.ഐ സെല്‍ ആണ് പരാതികളില്‍ നടപടി സ്വീകരിക്കുക. ഗുരുതരമായ പരാതികള്‍ പോലീസ് സ്റ്റേഷന്‍ വഴി നടപടി എടുക്കാന്‍ ഉടന്‍ എന്‍.ആര്‍.ഐ സെല്ലില്‍ നിന്നും നിര്‍ദ്ദേശം നല്‍കുമെന്നും പോലീസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു.

Tags: