വല മുറിക്കാന്‍ തയാറാണോ?

Sat, 15-06-2013 02:15:00 PM ;

മറച്ചുവെക്കാന്‍ എന്തെങ്കിലും ഒക്കെ ഉള്ളവരാണ് മിക്കവരും. ചുരുങ്ങിയ പക്ഷം തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ അറിയേണ്ടതില്ല എന്നെങ്കിലും കരുതുന്നവര്‍. എന്നാല്‍, കഴിഞ്ഞ ആഴ്ച പുറത്തുവന്ന ‘പ്രിസം’ വെളിപ്പെടുത്തലുകള്‍ ഇത്തരം മനോഭാവമൊക്കെ സൈബര്ലോനകത്തിന് ബാധകമല്ല എന്ന്‍ തെളിച്ചുപറഞ്ഞിരിക്കുകയാണ്. ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഇന്റര്നെ റ്റ് ഭീമന്മാരുടെ സെര്വഞറുകളിലെ വിവരങ്ങള്‍ ആവശ്യാനുസരണം  യു.എസ് സര്ക്കാ്റിന്റെ രഹാസ്യാന്വേഷണ ഏജന്സിറ എന്‍.എസ്.എ ചോര്ത്തിതക്കൊണ്ടിരിക്കുകയാണെന്ന വിവരാമാണ് പുറത്തുവന്നത്. 

ഇത്തരത്തില്‍ വിവരചോരണത്തിന് വിധേയമായ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്തുണ്ട് ഇന്ത്യ. എന്നാല്‍, ഇതില്‍ നമ്മുടെ രാജ്യം കുറഞ്ഞത് ‘ശക്തമായ പ്രതിഷേധം’ രേഖപ്പെടുത്തുകയെങ്കിലും  ചെയ്യും എന്ന് കരുതിയെങ്കില്‍, അതും വെറുതെ. എന്നുമാത്രമല്ല, ഒരു പടി മുന്നിലാണ് നമ്മുടെ സര്ക്കാനര്‍. യു.എസ് സര്ക്കാകര്‍ രഹസ്യമായി ചെയ്യുന്ന കാര്യം ടെണ്ടറും ക്വട്ടെഷനും വിളിച്ചാണ് നമ്മള്‍ ചെയ്യുന്നത്. ടെലിഫോണ്‍ സംഭാഷണവും ഇമെയിലും എസ്.എം.എസും എല്ലാം നിരീക്ഷിക്കുന്ന ഒരു കേന്ദ്ര നിരീക്ഷണ സംവിധാനം ആരംഭിക്കാനുള്ള നടപടികള്‍ ഏപ്രിലില്‍ ഇന്ത്യന്‍ സര്ക്കാ ര്‍ തുടങ്ങിയിട്ടുണ്ട്. 

നമ്മുടെ കാര്യം നമ്മള്‍ തന്നെ നോക്കിയേ തീരൂ എന്ന്‍ ചുരുക്കം. ഓപ്പണ്‍‌സോഴ്സ് ഉപയോഗിച്ച് പ്രവര്ത്തിരക്കുന്ന അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളിലേക്ക് മാറാം എന്ന് പറയുന്നു പ്രിസം വെളിപ്പെടുത്തലുകള്ക്ക്ക പിന്നാലെ ആരംഭിച്ച പ്രിസം ബ്രേക്ക് എന്ന വെബ്സൈറ്റ്. വെബിലെ ഏതാണ്ടെല്ലാ മേഖലയിലും ഇന്റര്നെകറ്റ്‌ സ്വകാര്യത സംരക്ഷിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഇതില്‍ പറയുന്നു. മോസില്ല ഫയര്ഫോിക്സ് പോലുള്ള ചിലത് ഇതിനകം ജനകീയമായവയാണ്. മറ്റ് ചിലവ അത്ര പരിചിതമായിരിക്കില്ല. എങ്കിലും ഒന്ന്‍ പരിചയിച്ചു നോക്കേണ്ടവ തന്നെയാണ്. 

Tags: