Skip to main content

യസൂക്ക മിനി ഇവിയെ കണ്ട് ലോകം ഞെട്ടുന്നു

Glint Staff
Affordable EV for city dwellers
Glint Staff

സമ്പൂർണ്ണമായി ഇന്ത്യയിൽ നിർമ്മിച്ച് ഇലക്ട്രിക് കാർ കണ്ട് ലോകം ഞെട്ടി. വെറും ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് 'യസൂക്ക മിനി ഇവി'യുടെ വില.  ഈ വിലയ്ക്ക് എങ്ങനെ ഒരു ഇലക്ട്രിക് കാർ എന്നതിലാണ് ലോകം ഞെട്ടിയിരിക്കുന്നത്.
      യസൂക്ക ലക്ഷ്വറി കാറല്ല. ഗതാഗതക്കുരുക്കിൽ പെട്ട് ശ്വാസം മുട്ടുന്ന ഇന്ത്യൻ നഗരങ്ങളെ  ഉദ്ദേശിച്ചാണ് ഈ കാർ. ഇരുചക്ര വാഹനക്കാരെയും ഈ ഇലക്ട്രിക് കാർ ലക്ഷ്യമിടുന്നുണ്ട്. വില കുറവാണെന്നു കരുതി, സുരക്ഷയിൽ തെല്ലും വിട്ടുവീഴ്ച കാട്ടിയിട്ടില്ലെന്നാണ് യസൂക്ക വിലയിരുത്തിയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.