Skip to main content

 

udhav thackarey government
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ട് നേടി ഉദ്ധവ് താക്കറെ സര്‍ക്കാര്‍.ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി ത്രിഷകക്ഷി സഖ്യമാണ് വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്. ഉദ്ധവ് താക്കറേ സര്‍ക്കാരിന് 169 വോട്ടുകളാണ് ലഭിച്ചത്.അശോക് ചവാനാണ് വിശ്വാസപ്രമേയം അവതരിപ്പിച്ചത്.

സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 170ലധികം പേരുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടല്‍ ത്രികക്ഷി സഖ്യത്തിന് നേരത്തെ തന്നെയുണ്ടായിരുന്നു. മഹാ വികാസ് അഖാഡിയില്‍ എന്‍സിപിക്ക് 56 എംഎല്‍എമരും ശിവസേനക്ക് 54 എംഎല്‍എമാരും കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്. 

വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പു ലഭിക്കാന്‍ വൈകിയെന്നും എല്ലാ എംഎല്‍എമാരെയും സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതുവരെ സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസവോട്ടെടുപ്പു നടത്തിയിട്ടില്ലെന്നും, എന്തിനാണു ഭയപ്പെടുന്നതെന്നും ചോദിച്ച ഫഡ്നാവിസ് ,മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപകമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ആരോപിച്ചു.