Skip to main content
Delhi

വികസനത്തിനു വേഗം കൂട്ടാൻ 50 റെയിൽവേ സ്റ്റേഷനുകൾ ആദ്യഘട്ടത്തിൽ സ്വകാര്യവൽക്കരിക്കും.സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ 400 സ്റ്റേഷനുകൾ വികസിപ്പിക്കാൻ റെയിൽവേ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയിട്ടിരുന്നു.150 തീവണ്ടികളും 50 റെയിവെ സ്‌റ്റേഷനുകളും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്‍തു. നടപടി ക്രമങ്ങള്‍ക്കായി പ്രത്യേക വിഭാഗത്തിന് രൂപംകൊടുക്കാന്‍ നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്, റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവിന് കത്തെഴുതി.
രാജ്യത്തെ 400 റെയില്‍വെ സ്‌റ്റേഷനുകള്‍ ലോകനിലവാരത്തില്‍ എത്തിക്കാനാണ് പദ്ധതി. ഉടനെ തന്നെ 50 സ്‌റ്റേഷനുകള്‍ സ്വകാര്യമേഖലക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത കാലത്ത് രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവത്കരിച്ച മാതൃകയാണ് കേന്ദ്രസര്‍ക്കാറിന്റെ മുന്നിലുള്ളത്. യാത്രാ തീവണ്ടികളുടെ സര്‍വീസുകള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്കായി അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 150 തീവണ്ടികള്‍ക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ലഖ്‌നൗ - ഡല്‍ഹി പാതയില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഒക്ടോബര്‍ നാല് മുതല്‍ ഓടിത്തുടങ്ങിയിരുന്നു.

Ad Image