NEW DELHI
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജഠ്മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഞായറാഴ്ച്ച രാവിലെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജഠ്മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
വാജ്‌പേയി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന ജഠ്മലാനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. രാം ബൂല്‍ചന്ദ് ജഠ്മലാനി എന്നാണ് മുഴുവന്‍ പേര്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിഖര്‍പുറില്‍ 1923-ലായിരുന്നു ജനനം. വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. രത്‌ന ജഠ്മലാനി, ദുര്‍ഗ ജഠ്മലാനി എന്നിവര്‍ ഭാര്യമാരാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.