അതിര്‍ത്തി മേഖലകളിലെ കരസേന മേധാവി ബിപിന്‍ റാവത്തിന്റെ സുരക്ഷാ പരിശോധനക്ക് പിന്നാലെ പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മുകശ്മീരിലെ പൂഞ്ചിലാണ് പാകിസ്താന്റെ പ്രകോപനം ഉണ്ടായത്. രണ്ട് ദിവസത്തെ സുരക്ഷ പരിശോധനക്കായാണ് കരസേന മേധാവി ജമ്മുകശ്മീരിലെത്തിയത്.
ഷെല്ലാക്രമണവും പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തുമുള്ള പ്രകോപനവുമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ പൂഞ്ച്, രജൌരി ജില്ലകളിലായിരുന്നു കരസേന മേധാവി ബിപിന്‍ റാവത്തിന്റെ സുരക്ഷ പരിശോധന. പാകിസ്താന്റെ പ്രകോപനത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിച്ചതായി ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. പല മേഖലകളിലും വൈകുന്നരം ഏറെ കഴിഞ്ഞിട്ടും ആക്രമണം അവസാനിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാക് പ്രകോപനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.
പാകിസ്താന്റെ ജൂലൈ മുതല്‍ ഉള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ അഞ്ച് സൈനികരും പത്ത് മാസം പ്രായമുള്ള കുട്ടിയും മരിച്ചതായും നിരവധി പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക വിവരം