Beijing
ഫ്‌ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഹസ്ഥന്‍ ചവിട്ടി വീഴ്ത്തി രക്ഷിച്ചു. ചൈനയിലെ നാന്‍ജിംഗിലാണ് സംഭവം. തന്റെ ഫ്‌ലാറ്റിന്റെ ജനാലയില്‍ താഴേക്ക് ചാടാവുന്ന വിധത്തില്‍ ഇരുന്നുകൊണ്ട് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു യുവതി.
ഇതിനിടയില്‍ ഫ്‌ലാറ്റിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സാഹസികമായി കയറിലൂടെ താഴേക്കിറങ്ങിയ ഉദ്യോഗസ്ഥന്‍, കാലുകൊണ്ട് യുവതിയെ ഫ്‌ലാറ്റിനുള്ളിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു.