Skip to main content

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭ പുനസംഘടന ചര്‍ച്ചകള്‍ തല്‍ക്കാലം വേണ്ടെന്നു ഹൈകമാന്‍ഡ് തീരുമാനം. നിയമസഭാ സമ്മേളനത്തിനു ശേഷം മതി പുന:സംഘടന ചര്‍ച്ചകളെന്നു ഹൈകമാന്‍ഡ് വ്യക്തമാകി. നിയമസഭാ സമ്മേളനം കഴിയുന്നത്‌ വരെ പുന:സംഘടന ചര്‍ച്ചകള്‍ നിര്‍ത്തി വക്കണമെന്ന് ഹൈകമാന്‍ഡ് നേതൃത്വം ആവശ്യപ്പെട്ടു.

 

സോളാര്‍ തട്ടിപ്പ് വിവാദം കത്തിപ്പടരാനും ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവതിരിക്കാനും കൂടിയാണ് പുന:സംഘടന ചര്‍ച്ച മാറ്റിവക്കുന്നത്. അത് മാത്രമല്ല ആഭ്യന്തര വകുപ്പ് ഇപ്പോള്‍ മാറ്റുന്നതിനോടും ഹൈകമാന്‍ഡിനു യോജിപ്പില്ല.

 

അതേ സമയം പുന:സംഘടനയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനു വേണ്ടി ഹൈകമാന്‍ഡ് പ്രതിനിധി കേരളത്തിലെത്തും. കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനത്തിനെ കുറിച്ചും തൃപ്തികരമായ റിപ്പോര്‍ട്ട്‌ അല്ല ലഭിച്ചിരിക്കുന്നതെന്ന് ഹൈകമാന്‍ഡ് നേതൃത്വം വ്യക്തമാക്കി.

Tags