ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ചൈനീസ് സര്‍ക്കാര്‍ നോമ്പ് നിരോധിച്ചു. റമദാന്‍ നോമ്പ് നോല്‍ക്കാന്‍ അനുവാദമില്ലെന്നുള്ള ഉത്തരവ് ചൈനീസ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നല്‍കി. മറ്റ് മതപരമായ ചടങ്ങുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യര്‍ഥികളും പങ്കെടുക്കരുതെന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കടുത്ത നോമ്പ് നടത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യം കുറയുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
നോമ്പ് ആചരിക്കാന്‍ രാജ്യത്ത് അനുവാദമില്ലെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങി. വിഘടനവാദം ഭയന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും സിന്‍ജിയാങ് പ്രാദേശിക സര്‍ക്കാറും പ്രാര്‍ഥനായോഗങ്ങള്‍ സംഘടിപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. തീരുമാനം സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂറുര്‍ മുസ്ലീകളെ ലക്ഷ്യമിട്ടാണെന്നാണ് കരുതുന്നത്. അതെസമയം മതവിശ്വാസത്തിനു മേല്‍ സര്‍ക്കാക്കാര്‍ കടന്നു കയറ്റമാണെന്നും ഇതിനെ ചെറുക്കുമെന്നും ഉയ്ഗൂര്‍ കോണ്‍ഗ്രസ് വക്താവ് ദില്‍സദ് റാസിദ് പറഞ്ഞു.
അതേസമയം ഫ്രാന്‍സില്‍ 2010-ല്‍ നിക്കോളാസ് സര്‍ക്കോസി കൊണ്ടുവന്ന ബുര്‍ഖ നിയമം സ്വന്തം മതത്തിനും സംസ്ക്കാരത്തിനും വൈയക്തിക വിശ്വാസങ്ങള്‍ക്കുമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം പ്രസ്തുത നിയമം പരിമിതപ്പെടുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് വനിത നല്‍കിയ ഹര്‍ജി ഇന്നലെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി തള്ളിയിരുന്നു. പൊതു സ്ഥലത്ത് മുഖം മുഴുവന്‍ മറക്കുന്ന ബുര്‍ഖയണിഞ്ഞു കൊണ്ട് പ്രത്യക്ഷപ്പെടുന്നത് നിയമവിരുദ്ധമാക്കുന്ന ഫ്രഞ്ച് സര്‍ക്കാരിന്‍റെ നിയമം മത-ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളെ തടയുന്നതല്ലെന്ന് കോടതി വ്യക്തമാക്കികൊണ്ടായിരുന്നു കോടതി യുവതിയുടെ പരാതി തള്ളിയത്.