Skip to main content
സിയോള്‍

 

ദക്ഷിണ കൊറിയയിൽ 476 യാത്രക്കാരുമായി പോകവെ മുങ്ങിയ കപ്പലിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ശ്രമം തുടരുന്നു. അപകടത്തിൽ രണ്ടു പേർ മരിച്ചു. നൂറ്റിയന്പതോളം പേരെ രക്ഷപ്പെടുത്തി. ദക്ഷിണ കൊറിയയിലെ ജിന്‍ദോ തീരത്ത് വച്ചാണ് അപകടം സംഭവിച്ചത്. കപ്പല്‍ ഇപ്പോഴും മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഹിയോണ്‍ തുറമുഖത്ത് നിന്ന് ജേജുവിലേക്ക് പുറപ്പെട്ട യാത്രാ കപ്പലായ സെവോള്‍ ആണ് അപകടത്തിപ്പെട്ടിരിക്കുന്നത്.

 

 

900 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ബോട്ട്. കടലിലെ ഏതോ വസ്തുവിൽ ഇടിച്ച കപ്പൽ വൻ ശബ്ദത്തോടെ ഒരു വശത്തേക്ക് ചരിഞ്ഞ് മുങ്ങുകയായിരുന്നു. വെള്ളം കയറിയ ബോട്ട് ഭാഗികമായി മുങ്ങിക്കഴിഞ്ഞു. അന്പതു കപ്പലുകളും 18 ഹെലികോപ്ടറുകളും ചെറു ബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി സജീവമായി രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡും മത്സ്യബന്ധന തൊഴിലാളികളും ആണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. യാത്രക്കാരില്‍ ഭൂരിപക്ഷവും വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ ആണ്. 325 വിദ്യാര്‍ത്ഥികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

Tags