വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ അറിയിച്ചു. ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരിയുമായി മുംബൈയിലെ പ്രമുഖ ഹോട്ടലില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് രാജ്താക്കറെ ഈ നിലപാട് സ്വീകരിച്ചത്.
.2005-ലാണ് ശിവസേന വിട്ട് രാജ്താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ സേനരൂപീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് രാജ് താക്കറെയോട് ബി.ജെ.പി ആവശ്യപ്പെട്ടു. മത്സരംഗത്തു നിന്ന് പിന്മാറി ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- ശിവസേന സഖ്യത്തെ പിന്തുണയ്ക്കണം. അല്ലെങ്കില്‍ ഏതാനും സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തുക. ഈ രണ്ട് നിര്‍ദേശങ്ങളാണ് ഗഡ്കരി മുന്നോട്ടുവച്ചത്. രാജ് താക്കറെ മത്സരിത്തിറിങ്ങിയാല് കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്നും ഗഡ്കരി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് മത്സര രംഗത്തേക്കില്ലെന്ന് താക്കറെ അറിയിച്ചത്.