സ്റ്റാന്‍ലി: അര്‍ജന്റീന അവകാശം ഉന്നയിക്കുന്ന ദക്ഷിണ അറ്റ്‌ലാന്റിക് ദ്വീപായ ഫാക്‌ലന്‍ഡില്‍ ബ്രിട്ടിഷ്ഭരണം തുടരാന്‍ ജനവിധി. രണ്ടു ദിവസം നീണ്ട ഹിതപരിശോധനയില്‍ വോട്ടു ചെയ്ത 1517 പേരില്‍ മൂന്നുപേര്‍മാത്രമാണ് എതിര്‍പ്പു പ്രകടിപ്പിച്ചത്.
എന്നാല്‍ ഹിതപരിശോധന എന്ന പേരില്‍ നടന്ന പ്രചാരണതന്ത്രമാണിതെന്ന്‍ അര്‍ജന്റീന കുറ്റപ്പെടുത്തി. ദീപുവാസികളുടെ താത്പര്യം അര്‍ജന്റീന മാനിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആവശ്യപ്പെട്ടു.
മൂവ്വായിരത്തില്‍ താഴെ ജനസംഖ്യയുള്ള ദ്വീപിനു വേണ്ടി അര്‍ജന്റീനയും ബ്രിട്ടനും ഇടയിലുള്ള തര്‍ക്കം 1983 ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചിരുന്നു.