Skip to main content
Kochi

Kerala-High-Court

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. താല്‍പര്യമുള്ളവരില്‍ നിന്ന് ശമ്പളം സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് പറഞ്ഞ കോടതി ഒരുമാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിര്‍ബന്ധിത പിരിവിന് സമാനമാണെന്ന് നിരീക്ഷിച്ചു.

 

ജീവനക്കാരുടെ സാമ്പത്തിക പരാധീനത കണക്കിലെടുക്കണം. ദുരിതം അനുഭവിക്കുന്ന ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ജീവനക്കാര്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നതു നല്‍കട്ടെ. നിശ്ചിത തുക വേണമെന്നു പറയുന്നതു ശരിയല്ല. എന്നാല്‍ സാലറി ചലഞ്ചിന്റെ ഉദ്ദേശം സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.