Skip to main content
Delhi

karnataka, assembly

പ്രൊടേം സ്പീക്കര്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ബൊപ്പയ്യയെമാറ്റാനാവില്ലെന്ന്  സുപ്രീം കോടതി. ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രൊടേം സ്പീക്കറാക്കണമെന്നത് കീഴ് വഴക്കമാണ്, എന്നാല്‍ അക്കാര്യം നിയമമാകാത്തിടത്തോളം ഇടപെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

 

എന്നാല്‍ നടപടികള്‍ നിയമസഭാ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും പിന്‍വലിച്ചു. ഇന്നത്തെ സഭയുടെ അജണ്ടകള്‍ സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും മാത്രമായിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

 

ഇപ്പോള്‍ സഭയില്‍ എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊണ്ടിരിക്കുകയാണ്. നാല് മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നതിനാല്‍ ഒരേ സമയം നാല് പേര്‍ വീതമാണ് പ്രതിജ്ഞയെടുക്കുന്നത്. കോണ്‍

 

കോണ്‍ഗ്രസിന്റെ ആനന്ദ് സിങ് ഒഴികെ ബാക്കി 220 അംഗങ്ങളും സഭയിലെത്തിയിട്ടുണ്ട്.