Skip to main content

 bjp-congress

കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് പ്രൊടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പും എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും.

 

കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെ.ഡി.എസ്സും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് യെദിയൂരപ്പയോട് നാളെ നാല് മണിക്ക് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

 

നിലവില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാര്‍ ഹൈദരാബാദിലാണുള്ളത്. നാളെ സഭാ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് ഇവരെ ബംഗളുരുവില്‍ എത്തിക്കുമെന്നും ബി.ജെ.പി എത്ര ശ്രമിച്ചാലും എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനാകില്ലെന്നും കുമാര സ്വാമി പറഞ്ഞു. ഹൈദരബാദിലെ റിസോര്‍ട്ടുകളിലാണെങ്കിലും ഫോണ്‍ വഴി എം.എല്‍.എമാരെ ബന്ധപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മൊബൈല്‍ ആപ്പ് അടക്കമുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.

 

ബി.ജെ.പിക്ക് 104 അംഗങ്ങളുണ്ടെങ്കിലും കേവലഭൂരിപക്ഷത്തിന് എട്ട് പേരുടെ കുറവുണ്ട്. കോണ്‍ഗ്രസിന് 78ഉം ജെ.ഡി.എസ്സിന് 38 അംഗങ്ങളുമാണുള്ളത്. മറ്റ് രണ്ട് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനുണ്ട്, അതായത് ആകെ 118 പേരുടെ പിന്തുണ. ഇതില്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാരുടെ കാര്യത്തില്‍ മാത്രമാണ് അനിശ്ചിതത്വമുള്ളത്. അവര്‍ മറുകണ്ടം ചാടിയാലും കോണ്‍ഗ്രസ്-ജെ.ഡി.എസ്  സഖ്യത്തിന്‌ ഭൂരിപക്ഷം തെളിയിക്കാവും.

 

Tags