Kochi
ഷുഹൈബ് വധത്തിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ ഈ മാസം 23 ന് വിശദമായ വാദം കേള്‍ക്കും.
പ്രാരംഭഘട്ടത്തില്‍ തന്നെ കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും വസ്തുതകള്‍ പരിശോധിക്കാതെ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി നിഗമനങ്ങളിലേക്കെത്തി എന്നും സര്‍ക്കാര്‍ വാദിച്ചു. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഷുഹൈബിന്റെ മാതാപിതാക്കളുടെ വാദം