Skip to main content

 virchual reality headset, facebook

സാങ്കേതിക ഭീമന്മാരായ ഫെയ്‌സ്ബുക്ക് തങ്ങളുടെ പുതിയ ഉല്‍പന്നമായ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചു. ഫെയ്‌സ്ബുക്ക് വെര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിന്റെ വാര്‍ഷിക യോഗത്തികല്‍ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഹെഡ്‌സെറ്റ് അവതരിപ്പിച്ചത്.'ഒകുലസ് ഗോ' എന്ന് പേരിട്ടിരിക്കുന്ന ഹെഡ്‌സെറ്റിന്റെ വില 199 ഡോളറാണ് , ഏകദേശം പതിമൂവായിരം ഇന്ത്യന്‍ രൂപ.

 

ഹെഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഫോണുമായോ കംപ്യൂട്ടറുമായോ ടെതര്‍ ചെയ്യേണ്ട ആവശ്യമില്ല. എച്ച്.ഡി എല്‍.സി.ഡി മോണിറ്ററോടും 3.5mm ഹെഡ്‌ഫോണ്‍ ജാക്കോടുംകൂടിയ ഹെഡ്‌ഫോണ്‍ അടുത്തവര്‍ഷം മുതല്‍ വിപണിയിലെത്തും.