തമിഴ്നാടിന് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാവേലി ജലം വിട്ടുനല്‍കാന്‍ കര്‍ണ്ണാടകത്തോട് സുപ്രീം കോടതി ഉത്തരവിട്ടു. അക്രമാസക്തമായ സമരങ്ങള്‍ക്ക് ഹേതുവായ വിഷയത്തില്‍ തര്‍ക്ക പരിഹാരത്തിനായി വെള്ളിയാഴ്ചയ്ക്കുള്ളില് രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരാഴ്ചത്തേക്ക് 6000 കുസെക്സ് വെള്ളം വിട്ടുനല്‍കാനുള്ള സെപ്തംബര്‍ 21-ലെ ഉത്തരവ് നടപ്പാക്കാന്‍ ആകില്ലെന്ന് കര്‍ണ്ണാടകം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വെള്ളം നല്കിയാല് സംസ്ഥാനത്തിലെ നഗരങ്ങളില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും ഡിസംബറിലെ വെള്ളം നല്‍കാനാകൂ എന്നും കര്‍ണ്ണാടകം ബോധിപ്പിച്ചു.
തുടര്‍ന്ന്, ഇന്നും നാളെയും വെള്ളം വിട്ടുനല്‍കാനും ബാക്കി കാര്യങ്ങള്‍ നാളത്തെ വാദത്തില്‍ തീരുമാനിക്കാമെന്നും കോടതി ഇന്ന് ഉത്തരവിടുകയായിരുന്നു.