Skip to main content

തമിഴ്‌നാടിന് സെപ്തംബര്‍ 21 മുതല്‍ 27 വരെ പ്രതിദിനം 6000 കുസെക്സ് വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് കര്‍ണ്ണാടകം. സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന സമവായത്തെ തുടര്‍ന്ന്‍ മന്തിസഭയാണ് തീരുമാനമെടുത്തത്. ഉത്തരവ് സെപ്തംബര്‍ 23 വരെ നടപ്പാക്കാതെ, അന്ന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് അനന്തര നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനം. കാവേരി തട പ്രദേശത്തെ വ്യാപക പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ലംഘിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

 

ഉത്തരവ് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന്‍ നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. വിധി മറികടക്കാന്‍ മന്ത്രിസഭയുടെ രാജിയടക്കമുള്ള നടപടികള്‍ ആലോചനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധരാമയ്യ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

 

 

Tags