മരടിലെ ഫ്ളാറ്റുകള്‍ക്ക് പിന്നാലെ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ച് നീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലില്‍ ഉള്ള നെടിയത്തുരുത്ത് ദ്വീപിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മിച്ചത്.
നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ച് കളയാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവ് വന്നിരിക്കുന്നത്. ജസ്റ്റിസ് ആര്.എഫ് നരിമാന് അദ്ധ്യക്ഷന്‍ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ച് കളയണമെന്ന് വിധിച്ചിരിക്കുന്നത്.
2013 ല്‍ ആണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിക്കണമെന്ന് ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് കെ.എം.ജോസഫിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടത്.
തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച 4 ഫ്ളാറ്റുകള്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊളിച്ച് കളയാന്‍ ഒരുങ്ങുകയാണ്. അതിനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചു കളയാനുള്ള വഴി ഒരുങ്ങുന്നത്.