ശബരിമല യുവതീ പ്രവേശനവിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ തീരുമാനം. യുവതീപ്രവേശന വിധിയ്‌ക്കെതിരായി സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിടാനാണ് കോടതിയുടെ തീരുമാനം.
ഭൂരിപക്ഷ ബെഞ്ചിന്റേതാണ് തീരുമാനം. അഞ്ചംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ ഈ തീരുമാനത്തോട് വിയോജിച്ചു. ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡൂം റോഹിന്റന്‍ നരിമാനും ആണു വിയോജിപ്പ് രേഖപ്പെടുത്തിയത്.
എന്നാല്‍ നിലവില വിധിക്കു സ്റ്റേ ഉണ്ടോ എന്നകാര്യം വിധിയില്‍ വ്യക്തമല്ല. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നു നല്‍കിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം. പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട 56 ഹര്‍ജികളിലും അനുബന്ധ ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂര്‍ത്തിയായിരുന്നു.