Skip to main content

supreme court

മരട് എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ പ്രത്യേകം ഉത്തരവിറക്കാമെന്ന് ഫ്‌ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും കോടതി ആവര്‍ത്തിച്ചു. ഉത്തരവ് ഉത്തരവ് തന്നെയാണ്, അതില്‍ നിന്ന് പിറകോട്ട് പോകില്ല. അത് നടപ്പാക്കുക തന്നെ ചെയ്യും കോടതി വ്യക്തമാക്കി. 

എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദ്ദേശം. രേഖകളില്‍ കുറഞ്ഞ നിരക്കുള്ളവര്‍ക്കുും 25 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഫ്‌ലാറ്റുടമകള്‍ക്ക് നല്‍കേണ്ട തുക നിര്‍മ്മാതാക്കള്‍ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. തല്‍ക്കാലം ഇതിനായി 20 കോടി രൂപ നിര്‍മ്മാതാക്കള്‍ കെട്ടിവയ്ക്കണെന്നും കോടതി നിര്‍ദ്ദേശിച്ചു. 

ഇതിനിടെ കോടതിയില്‍ നേരിട്ടെത്തിയ ഫ്‌ലാറ്റുടമയോടും അഭിഭാഷകനോടും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനാകുകയും ചെയ്തു. കോടതിക്ക് അകത്ത് ബഹളം വയ്ക്കരുതെന്ന് ഫ്‌ലാറ്റുടുമയുടെ അഭിഭാഷകനെ ജസ്റ്റിസ് അരുണ്‍ മിശ്ര താക്കീത് ചെയ്തു. ഇത് പൊതുസ്ഥലമല്ലെന്ന് ഓര്‍ക്കണമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നുമായിരുന്നു താക്കീത്. 

Tags