Skip to main content
Kochi

KM Mani

അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ (86) മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൊച്ചി ലെക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് രാവിലെ പുറപ്പെട്ട വിലാപ യാത്ര വളരെ പതിയെയാണ് നീങ്ങുന്നത്. നിരവധിയാളുകളാണ് അദ്ദേഹത്തെ അവസനമായി കാണാന്‍ പോകുന്ന വഴിയില്ലെല്ലാം കാത്ത് നില്‍ക്കുന്നത്. തൃപ്പൂണിത്തുറ-പുത്തോട്ട-വൈക്കം-തലയോലപ്പറമ്പ്, കടുത്തുരുത്തി-ഏറ്റുമാനൂര്‍ വഴിയാണ് യാത്ര. മൃതദേഹം ഉച്ചയോടെ തിരുനക്കരയില്‍ എത്തിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അതിലും വൈകും.

 

തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ പാലായിലെ സ്വന്തം വീട്ടിലേക്ക് മൃതദേഹം എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചവരെ അവിടെ ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടാകും. ശേഷം മൂന്ന് മണിയോടെയാണ് സംസ്‌കാരം നടക്കുക.

 

Tags