Kochi
ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചി ലെക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ ആരോഗ്യനില അതീവഗുരുതരം. രാവിലെ നില മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയോടെ വീണ്ടും മോശമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞ അവസ്ഥയിലാണ്. ജോസ് കെ മാണി കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ രാവിലെ പ്രതികരിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു.