Arguments completed on sabarimala review petitions.
ശബരിമല യുവതീപ്രവേശന വിധിക്കെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു. എന്‍.എസ്.എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ. പരാശരനാണ് വാദം ആരംഭിച്ചത്. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തില്‍ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ നടപടിയാണെന്ന് പരാശരന് ചൂണ്ടിക്കാട്ടി. മതാചാരങ്ങളിലെ യുക്തി പരിശോധിക്കാന്‍ കോടതിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ശബരിമല തന്ത്രിക്കുവേണ്ടി വി.വി ഗിരിയാണ് വാദമുന്നയിച്ചത്. പ്രതിഷ്ടയുടെ മേല്‍ തന്ത്രിക്ക് പ്രത്യേക അവകാശം ഉണ്ടെന്നും നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം മൂലമാണ് ശബരിമലയില്‍ യുവതി പ്രവേശന വിലക്കിയിരിക്കുന്നതെന്നും ഗിരി പറഞ്ഞു. യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും ഗിരി വാദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.