സുപ്രീംകോടതിയില്‍ നല്‍കിയ ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക പുനഃപരിശോധിക്കുമെന്ന് പോലീസ്. പ്രായം പരിശോധിച്ച് പട്ടിക വീണ്ടും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിനായി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് നല്കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കും. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ 51 പേരുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 50 ന് മുകളില്‍ പ്രായമുള്ളതായും ചിലര്‍ ആണുങ്ങളാണെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് പട്ടിക പുനഃപരിശോധിക്കാന്‍ തീരുമാനമായത്.
എത്രയുവതികള്‍ കയറിയെന്ന കണക്ക് തങ്ങളുടെ കൈവശമില്ലെന്നും സര്‍ക്കരിനാണ് വിഷയത്തില്‍ പൂര്‍ണ ഉത്തരവാദിത്തമെന്നും
ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു.
അതേസമയം ശബരിമല യുവതീപ്രവേശപ്പട്ടികയില്‍ വീണ്ടും പുരുഷന്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ദേവശിഖാമണി ദര്‍ശനം നടത്തിയത് ഡിസംബര്‍ 17നെന്ന് സുഹൃത്ത് ബാലാജി പറഞ്ഞു. 18 അംഗ സംഘത്തില്‍ താനും ഉണ്ടായിരുന്നുവെന്നും ബാലാജി പറഞ്ഞു.