Thiruvananthapuram
ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. മാണി കോഴവാങ്ങിയെന്ന് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
യു.ഡി.ഫ് ഭരണ കാലത്ത് രണ്ട് തവണ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് എസ്പി കെ.ജി ബൈജു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.