Skip to main content

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതിയില്‍ ഉടന്‍ പുനഃരാരംഭിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായി സൂചന. കോടതിമുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കണം എന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷനും അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥിതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള 7 ജഡ്ജിമാര്‍ അടങ്ങിയ സമിതി ഉടന്‍ നടപടികള്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. 

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കൊറോണവൈറസ് വ്യാപനം രൂക്ഷമാണെന്നും അതിനാല്‍ തന്നെ റിസ്‌ക്ക് എടുക്കാന്‍ കഴിയില്ലെന്നും സമിതി വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കുന്ന നടപടി തുടരും. ജൂണ്‍ 19ന് വേനല്‍ അവധിക്ക് സുപ്രീംകോടതി അടയ്ക്കാനാണ് നിലവിലെ തീരുമാനം. ജൂലൈ 6ന് ആണ് അവധിക്ക് ശേഷം കോടതി പുനരാരംഭിക്കുന്നത്. സ്ഥിതി വിലയിരുത്തുന്നതിന് ഈ മാസം അവസാനം ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള സമിതി വീണ്ടും യോഗം ചേരും. 

Tags