Skip to main content

ഡല്‍ഹി സംഘര്‍ഷത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കലാപം അടിച്ചമര്‍ത്താന്‍ ഉത്തരവുകള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യമുണ്ടോ എന്നും ഇപ്പോള്‍ ഡല്‍ഹിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥകള്‍ക്കെല്ലാം കാരണം പോലീസ് ആണെന്നും പോലീസിന് പ്രൊഫഷണലിസം ഇല്ലാത്തത് ആണ് ഇതിനെല്ലാം കാരണമെന്നും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഈ വാദത്തെ എതിര്‍ത്ത സോളിസിറ്റര്‍ ജനറലിന്റെ വാദത്തെ സുപ്രീംകോടതി ചെവിക്കൊണ്ടില്ല. 

ഡല്‍ഹി കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഡല്‍ഹി സംഘര്‍ഷ വിഷയങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും അതുകൊണ്ട് തന്നെ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് സഞ്ജയ് കിഷനും കെ.എന്‍ ജോസഫും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഷഹീന്‍ബാഗിലെ റോഡ് ഉപരോധം മാത്രമേ ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. 

Tags