പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയുടെ വിധി. സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനക്കയറ്റത്തിനും സംവരണം ഒരു മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംവരണം നല്‍കണോ വേണ്ടയോ എന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത് എന്നും അതിനായി നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് തീരുമാനം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാതെ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്താന്‍ 2012ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജസ്റ്റിസുമാരായ എല്‍.നാഗേശ്വര്‍ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടേതാണ് വിധി.
ഭരണഘടനയുടെ 16(4), 16(4 എ) എന്നീ അനുഛേദങ്ങള്‍ പ്രകാരം സംവരണം അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി.