Skip to main content

അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ച്  പീസ് പാര്‍ട്ടി. സുപ്രീം കോടതി വിധി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതല്ലെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. 

2019 നവംബര്‍ 9നാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ-ബാബ്‌രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ച് നീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്നും പള്ളി നിര്‍മ്മിക്കാനായി അയോധ്യയില്‍ 5ഏക്കര്‍ സ്ഥലം സംസ്ഥാനസര്‍ക്കാര്‍ നര്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീം കോടതി ഹര്‍ജികളെല്ലാം തള്ളിയിരുന്നു. 

 

Tags