നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദമാണ് കോടതി തള്ളിയത്.
പുനഃ പരിശോധന ഹര്‍ജിയില്‍ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് വാദം കേള്‍ക്കവെ ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. കേസ് ഒരുപാട് നാളത്തേക്ക് നീട്ടിക്കൊണ്ട് പോവാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തി സംബന്ധമായ കേസ് 2018ല്‍ തള്ളിയതാണെന്നും കോടതി പറഞ്ഞു.