മഹാരാഷ്ട്ര മന്ത്രിസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് അജിത് പവാറിന്റെ രാജി.ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും അജിത് പവാര്‍ ചുമതലയേറ്റെടുത്തിരുന്നില്ല.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആര്‍പിഐയുടെ നേതാവുമായ രാംദാസ് അതുലെ വ്യക്തമാക്കിയിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുന്‍പായി ഫഡ്‌നാവിസും രാജിവച്ചേക്കും എന്നാണ് അതുലെയുടെ പ്രസ്താവനയിലൂടെ വിലയിരുത്തപ്പെടുന്നത്.ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ഫഡ്‌നാവിസ് മാധ്യമങ്ങളെ കാണും.