Skip to main content

 supreme-court

മഹാരാഷ്ട്ര നിയമസഭയില്‍ നാളെ 5 മണിക്കു മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി.വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ച്ചയുടെ സാവകാശമാണ് ബി.ജെ.പി കോടതിയില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് നാളെത്തന്നെ വോട്ടെടുപ്പ് നടത്താന്‍ വിധിയുണ്ടായിരിക്കുന്നത്.

അട്ടിമറി നീക്കത്തിലൂടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനും ബി.ജെ.പിക്കും തിരിച്ചടിയായിരിക്കുകയാണ് വിധി.നാളെ രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്. 

അഞ്ച് മണിയോട് കൂടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പ്രൊടേം സ്പീക്കറായിരിക്കണം വോട്ടെടുപ്പ് നടത്തേണ്ടത്. വിശ്വാസവോട്ടെടുപ്പ് രഹസ്യ ബാലറ്റിലായിരിക്കരുതെന്നും കോടതി നിര്‍ദേശമുണ്ട്.

Tags