Skip to main content
Delhi

SUPREMECOURTOFINDIA

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കണം. എന്നാല്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും ഫെബ്രുവരി 21ന് പരിഗണിക്കും.

 

കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷ്ണര്‍, ഡിജിപി, ബംഗാള്‍ സര്‍ക്കാര്‍ എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചു. സുപ്രീംകോടതി വിധി ധാര്‍മിക വിജയമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. കോടതി വിധി സ്വാഗതം ചെയ്യുന്നു. അന്വേഷണത്തോടു സഹകരിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

 

ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തതാണ് പ്രശ്‌നങ്ങഴള്‍ക്ക് തുടക്കമിട്ടത്.  

 

 

Tags