Skip to main content

maharashtra മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പുലര്‍ച്ചെയുള്ള സത്യപ്രതിജ്ഞയും സര്‍ക്കാര്‍ രൂപീകരണ നീക്കവും  ചോദ്യം ചെയ്ത് എന്‍സിപിയും ശിവസേനയും  കോണ്‍ഗ്രസും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വാദം കേട്ടത് .

കപില്‍ സിബല്‍ വാദം ആരംഭിച്ചു. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണ്. ബി.ജെ.പി ധൃതിപിടിച്ച് സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചു. പ്രതിപക്ഷത്തിന് വേണ്ട സമയം നല്‍കിയില്ല. ഭൂരിപക്ഷം വ്യക്തമാക്കുന്ന യാതൊരു രേഖയും ഹാജരാക്കിയിട്ടില്ല. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് മറ്റു ചിലരുടെ നിര്‍ദേശപ്രകാരമാണ്. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമന്നും കപില്‍ സിബല്‍ വാദിച്ചു.വിശ്വാസ വോട്ടെടുപ്പിന് സമയം നിര്‍ണയിക്കരുതെന്നാണ് ബി.ജെ.പിക്ക് വേണ്ടി റോത്തഗിയുടെ വാദം. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണം. കേസ് കേള്‍ക്കുന്നത് നീട്ടി വെക്കണമെന്നും റോത്തഗി.

പരസ്യ വോട്ടെടുപ്പ് വേണമെന്ന കര്‍ണാടകവിഷയത്തിലെ വിധി മഹാരാഷ്ട്രയിലും നടപ്പാക്കണമെന്ന് മനു അഭിഷേക് സിങ്‌വി എന്‍.സി.പിക്ക് വേണ്ടി വാദിച്ചു.ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുക, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന,
എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കുക, 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കുക എന്നതാണ് റിട്ട് ഹരജിയിലെ ആവശ്യം.

അതേസമയം എം.എല്‍.എമാരെ സുരക്ഷിത താവളങ്ങളിലേക്ക് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും മാറ്റി. 54ല്‍ 49 എം.എല്‍.എമാരും തങ്ങളുടെ
കൂടെയാണെന്ന് എന്‍.സി.പി അറിയിച്ചു. അജിത്ത് പവാറിന് പകരം ജയന്ത് പാട്ടീലിനെ എന്‍.സി.പി നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്.
 വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യം മാത്രമാണ് ഇപ്പോഴത്തെ വിഷയമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് ഏഴ് ദിവസം സമയമെന്തിനാണ് എന്ന ചോദ്യവും കോടതി ഉന്നയിച്ചു.

 

Tags