Skip to main content
ന്യൂഡല്‍ഹി

ടു ജി സ്‌പെക്ട്രം ലേലനടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി. ലേലം നിര്‍ത്തിവെക്കണമെന്ന ആവശ്യപ്പെട്ട് സ്വകാര്യ മൊബൈൽ കമ്പനികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. 

 

ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ലേലം നിറുത്തിവച്ച് ലൈസൻസ് കാലാവധി 10 വർഷത്തേക്ക് നീട്ടണമെന്ന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഈ കമ്പനികളുടെ ആവശ്യം ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ തള്ളിയിരുന്നു.

 

ടു ജി സ്‌പെക്ട്രം അഴിമതിയെതുടര്‍ന്ന് സുപ്രീം കോടതി 122 ലൈസന്‍സുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് വീണ്ടും ലേലം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വഴി 11,300 കോടി രൂപ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലേലത്തിൽ എട്ടു കമ്പനികളാണ് പങ്കെടുക്കുക.

 

വൊഡാഫോണന്‍റെയും എയര്‍ടെലിന്‍റെയും സ്‌പെക്ട്രം ലൈസന്‍സ് കാലാവധി വരുന്ന നവംബറിലും ഐഡിയയുടെ ലൈസന്‍സ് കാലാവധി 2015 ഡിസംബറിലും അവസാനിക്കും. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് നീട്ടി നല്‍കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വോഡഫോണും എയര്‍ടെലും ലേലത്തില്‍ പങ്കെടുക്കും. 

Tags