Skip to main content
മനാഗ്വ

യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് നിക്കരാഗ്വേയും വെനസ്വേലയും. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ യു.എസ് ചോര്‍ത്തി എന്ന രഹസ്യം പുറത്തുവിട്ടതിനെത്തുടര്‍ന്നു രാജ്യം വിട്ട വ്യക്തിയാണ് സ്നോഡന്‍.

 

നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുമാണ് സ്‌നോഡന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യദിനത്തില്‍ ആയിരുന്നു മഡുറോ പ്രഖ്യാപനം നടത്തിയത്.

 

സ്‌നോഡനുണ്ടെന്ന ധാരണയാല്‍  ബൊളീവിയന്‍ പ്രസിഡന്റിന്റെ വിമാനം കഴിഞ്ഞ ദിവസം യു.എസ് ഇടപെട്ട് അടിയന്തരമായി നിലത്തിറക്കിയിരുന്നു.

 

ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സ്നോഡന്‍ അഭയം നല്‍കാന്‍ ആവശ്യപെട്ടെങ്കിലും മിക്ക രാജ്യങ്ങളും അതിനു തയ്യാറായില്ല. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെയുള്ളവയാണ് യു.എസ് സ്നോഡന്‍റെ മേല്‍ ചുമത്തിയിരിക്കുന്നത്.