കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയുടെ മൊഴി വിശ്വസനീയം

കേരളം കേൾക്കേണ്ട ഒരു മൊഴിയാണ് കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് " തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്". ഈ പ്രസ്താവന കൈക്കൂലിക്കേസിൽ അറസ്റ്റിലായ വ്യക്തിയാണെങ്കിലും അത് പൂർണ്ണമായും വിശ്വസനീയം തന്നെയാണ് .
രാഷ്ട്രീയ നേതൃത്വം മുതൽ താഴേക്കിടയിലുള്ള ഏവർക്കും അറിവുള്ള വസ്തുത തന്നെയാണ് ഒരു ബിൽഡിംഗ് പ്ലാൻ കൈക്കൂലി നൽകാതെ പാസ്സായി കിട്ടുകയില്ല എന്നത് . ഇത് കൊച്ചി കോർപ്പറേഷനിലെ കാര്യം മാത്രമല്ല . സംസ്ഥാനത്ത് എവിടെയാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ. സ്വപ്ന പറഞ്ഞ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണ് എന്ന വസ്തുതയും ശരി തന്നെയാണ് . സ്വപ്ന ഒരു ഫ്ലോറിന് 5000 രൂപ വെച്ച് ചോദിച്ച് അത് 25000 ത്തിനു പകരം 15000 ത്തിന് തിരുപ്പാക്കുകയാണ് ചെയ്തത്. എന്നാൽ ചില ബിൽഡിംഗ് ഇൻസ്പെക്ടർമാർ ഒരു ഫ്ലോറിന് 25000 ത്തിൽ മേൽ രൂപ പോലും കൈക്കൂലി വാങ്ങിയ ഉദാഹരണങ്ങൾ ഉണ്ട്