kottayam
കേരള കോണ്‍ഗ്രസില്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. പ്രചാരണത്തിന് പി.ജെ ജോസഫ് ഓണത്തിന് ശേഷമിറങ്ങും. അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചക്ക് ശേഷമായിരുന്നു ഇരുവരുടേയും പ്രതികരണം.