Skip to main content
DELHI

ചന്ദ്രന്റെ ഉപരിതലത്തോട് അടുത്ത് ചന്ദ്രയാന്‍ രണ്ട്. രാവിലെ 9.4ന് പേടകത്തെ മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. പേടകത്തെ മൂന്നാം ചാന്ദ്രഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 7ന് ലാന്‍ഡര്‍ ചന്ദ്രോപരിലത്തില്‍ ഇറങ്ങും. പേടകത്തിലെ ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം 1190 സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് സഞ്ചാരപഥം മാറ്റിയത്.

ചന്ദ്രോപരിതലത്തില്‍ ‍നിന്ന് 179 കിലോമീറ്റര്‍ അടുത്തും ,1412 കി മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് ഇപ്പോള്‍ പേടകത്തിന്റെ സഞ്ചാരം. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ ഈ മാസം 30 ന് നടക്കും. ഓര്‍ബിറ്ററും ലാന്‍ഡറും റോവറുമടങ്ങുന്ന പേടകത്തിന്റെ അവസാന ചാന്ദ്ര ഭ്രമണപഥം താഴ്ത്തല്‍ സെപ്റ്റംബര്‍ ഒന്നിനാണ്. തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ രണ്ടിനാണ് ദൌത്യത്തിലെ ഒരു നിര്‍ണായക ഘട്ടം പിന്നിടാനുള്ളത്. അന്നാണ് ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വേര്‍പിരിക്കുക. അതിന് ശേഷം ചന്ദ്രോപരിലത്തില്‍ നിന്ന് മുപ്പത് കി.മീ ഉയരത്തിലെത്തുമ്പോള്‍ ലാന്‍ഡറിനെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനുള്ള ശ്രമം നടത്തും. ചന്ദ്രനെകുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചാന്ദ്രയാന്‍ രണ്ടില്‍ നിന്ന് ‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ ചന്ദ്രയാന്റെ ഓരോ ചലനവും ഉറ്റുനോക്കുകയാണ്.